സ്വര്‍ണ വില കുതിപ്പില്‍; ഇന്ന് പവന് വർദ്ധിച്ചത് 160 രൂപ

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. തിങ്കളാഴ്ച രണ്ട് തവണയായി 1120 രൂപ കൂടിയതിന് പുറമെയാണ് ഇന്നത്തെ വര്‍ധനവ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടും. അതേസമയം, ലോക നേതാക്കളുടെ ചര്‍ച്ചയുടെ ഫലം നോക്കിയാകും വിപണി പ്രതികരിക്കുക എന്ന് കരുതുന്നു. ക്രിപ്‌റ്റോ കറന്‍സിയും സ്വര്‍ണവുമാണ് ഇപ്പോള്‍ വലിയ മുന്നേറ്റം നടത്തുന്നത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72640 രൂപയാണ് വില. 160 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഗ്രാമിന് 9080 രൂപയായി. ഈ വേളയില്‍ സ്വര്‍ണം വില്‍ക്കാനുള്ളവര്‍ നേട്ടം കൊയ്യും. അതേസമയം, സ്വര്‍ണം വാങ്ങാനുള്ളവര്‍ കൂടുതല്‍ കുറയട്ടെ എന്ന് കാത്തിരിക്കുന്നത് ഉചിതമല്ല. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്.
18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ഇന്ന് 7445 രൂപയാണ് വില. 15 രൂപയാണ് കൂടിയിരിക്കുന്നത്. 22 കാരറ്റിനേക്കാള്‍ വില കുറവാണ് ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന്. ഒരു പവന്‍ വാങ്ങുമ്പോള്‍ 59560 രൂപയാണ് വരിക. അതേസമയം, ഒരു പവന്‍ ആഭരണത്തിന് 65000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും കൂടി ഉപഭോക്താവ് നല്‍കുമ്പോഴാണ് ഈ വിലയില്‍ എത്തുക.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 3363 ഡോളറാണ് പുതിയ നിരക്ക്. രാവിലെ വ്യാപാരം തുടങ്ങിയതിന് ശേഷം അല്‍പ്പം ഇടിവ് കാണുന്നുണ്ട്. ഇടിവ് തുടര്‍ന്നാല്‍ കേരത്തില്‍ വില വരുംദിവസങ്ങളില്‍ കുറയും. ഡോളര്‍ സൂചിക 98.87 എന്ന നിരക്കിലാണുള്ളത്. രൂപയുടെ വിനിമയ നിരക്ക് 85.47 ആണ്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കാത്തതും സ്വര്‍ണവില ഉയരാന്‍ കാരണമാകും. ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറാണ് പുതിയ നിരക്ക്.
