തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഇന്നലെ സര്‍വകാല റെക്കോഡിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 64560 രൂപയായിരുന്നു വില. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്.
ഇന്ന് ഒരു ഗ്രം സ്വര്‍ണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8070 രൂപയുണ്ടായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8025 രൂപയായി. പവന് 360 രൂപയുടെ ഇടിവാണ് ഇന്ന് സ്വര്‍വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലത്തെ റെക്കോഡ് നിരക്കായ 64560 ല്‍ നിന്ന് മാറി 64200 ല്‍ ആണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. 22 കാരറ്റിന്റെ പത്ത് ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് 80250 രൂപ ചെലവാകും.
ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61960 രൂപയായിരുന്നു വില. വെറും 20 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 2600 രൂപയാണ് വര്‍ധിച്ചത്. 2025 പിറന്ന് 50 ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്.
പിന്നീട് ഇതിന് താഴേക്ക് സ്വര്‍ണ വില എത്തിയിട്ടില്ല. ജനുവരി 31 ന് ആദ്യമായി 61000 പിന്നിട്ട സ്വര്‍ണവില, ഫെബ്രുവരി നാലിന് 62000 വും ഫെബ്രുവരി അഞ്ചിന് 63000 വും ഫെബ്രുവരി 11 ന് 64000 വും കടന്നു. ഫെബ്രുവരി മൂന്നാം തിയതി രേഖപ്പെടുത്തിയ 61640 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയര്‍ന്ന് തന്നെ നില്‍ക്കും എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ…
ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്…
സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി. ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045…
വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി…
കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്…
എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി.,…