സ്വന്തം ചാമ്പക്ക മരത്തണലിൽ ഒരു സെൻ്റോഫ്
തവനൂർ: കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ കാമ്പസിൽ സ്വന്തമായി നട്ടുവളർത്തിയ ചാമ്പ മരത്തണലിൽ ഒത്തുകൂടി ഫോട്ടോ എടുത്ത് സെൻ്റോഫ് നടത്തി.
കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി സി എ വിദ്യാർത്ഥികളാണ് കോഴ്സിൻ്റെ ആദ്യ വർഷം 2019 ജൂൺ മാസത്തിൽ കാമ്പസിലെത്തിയതിൻ്റെ ഓർമക്കായി ചാമ്പക്കമരം നട്ടത്.
ആദ്യവർഷത്തിൽ തന്നെ കാമ്പസിലെത്തിയപ്പോൾ ഇവിടത്തെ മരങ്ങളും ചെടികളും പുൽത്തകിടികളും സംരക്ഷിച്ചു നിർത്തുന്ന ഭംഗി കണ്ടാണ് ഞങ്ങളുടെ വക ഒരു മരം നട്ട് നനച്ച് വളർത്താൻ ആഗ്രഹം തോന്നിയതെന്ന് വിദ്യാർത്ഥികളായ
കെ എസ് അഭിനന്ദ് ,
രാജ്മൽ ബാദുഷ,
സി സിദ്ര,
ഫിദ ആബിദ്, എന്നിവർ പറഞ്ഞു.
കോളേജ് സൂപ്രണ്ട് അഭിലാഷ് ശങ്കർ,
കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി എസ് സുധീഷ്, വി നിജന,
സ്വപ്ന സജേഷ്,
സൗമ്യ വിജയ്,
അശ്വതി അരവിന്ദൻ,
ടി കവിത തുടങ്ങിയ അധ്യാപകർ നൽകിയ പ്രോത്സാഹനവും വിദ്യാർത്ഥികൾ പ്രത്യേകം പരാമർശിച്ചു
മൂന്ന് വർഷത്തിന് ശേഷം ചാമ്പ മരം വളർന്ന് പൂവും കായുമാകാൻ തുടങ്ങിയപ്പോഴാണ് ഇവരുടെ ഡിഗ്രി പഠനം കഴിഞ്ഞ് പടിയിറക്കം.
ഇതേ മരത്തണലിൽ അദ്ധ്യാപകരുമൊത്ത് ഫോട്ടോ എടുത്താണ് ഈ വിദ്യാർത്ഥികൾ സെൻ്റോഫ് നടത്തിയത്.