Categories: KERALA

സ്വത്ത് തട്ടിയെടുക്കാൻ റേഷൻകാർഡിൽ പേര് ചേർത്തെന്ന് പരാതി: അന്വേഷണത്തിന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220704-WA0000&period;jpg" alt&equals;"" class&equals;"wp-image-20639"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വത്ത് തട്ടിയെടുക്കുന്നതിനായി വ്യാജ രേഖകൾ ഹാജരാക്കി റേഷൻ കാർഡിൽ പേരു ചേർത്തെന്ന പരാതി റേഷനിംഗ് കൺട്രോളറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ&period; അന്വേഷണത്തിന് സിറ്റി റേഷനിംഗ് ഓഫീസർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ&period; ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു&period; &nbsp&semi;സിവിൽ സപ്ലൈസ് കമ്മീഷണർക്കാണ് ഉത്തരവ് നൽകിയത്&period; കാരപ്പറമ്പ് സ്വദേശി എ സി ഫ്രാൻസിസ് നൽകിയ പരാതിയിലാണ് ഉത്തരവ്&period; തന്റെ സഹോദരന്റെ പേരിൽ റേഷൻ കാർഡുണ്ടാക്കിയെന്നാണ് ആരോപണം&period; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷിച്ചു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരാതിക്കാരന്റെ സഹോദരനെ ഭർത്താവായി കാണിച്ചാണ് ഭാര്യ ഓമന റേഷൻകാർഡുണ്ടാക്കിയത്&period; &nbsp&semi;1998 ലാണ് റേഷൻ കാർഡ് അനുവദിച്ചത്&period; &nbsp&semi;പ്രസ്തുത കാർഡിനുള്ള അപേക്ഷ വർഷങ്ങൾ കഴിഞ്ഞതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല&period; &nbsp&semi;2017 ൽ റേഷൻകാർഡ് പുതുക്കി നൽകിയപ്പോൾ പഴയ വിവരങ്ങളാണ് ഉപയോഗിച്ചത്&period; &nbsp&semi;പിന്നീട് പരാതിക്കാരന്റെ സഹോദനായ ചാർലി മരിച്ചു&period; &nbsp&semi;1992 ലാണ് ചാർലിയെ വിവാഹം കഴിച്ചതെന്ന് ഓമന മൊഴി നൽകിയിട്ടുണ്ട്&period; &nbsp&semi;എന്നാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല&period; ചാർലിയിൽ ഓമനക്ക് ഒരു മകളുണ്ട്&period; &nbsp&semi;തൊഴിൽരഹിതയായ ഇവർക്ക് 27 വയസായി&period; മകളുടെ പിതാവിന്റെ സ്ഥാനത്ത് ചാർളി എന്നാണുള്ളതെന്നും കമ്മീഷൻ കണ്ടെത്തി&period; &nbsp&semi;ചാർളി മറ്റൊരാളെ വിവാഹം കഴിച്ചിട്ടുണ്ട്&period; പ്രസ്തുത വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്&period; &nbsp&semi;ഒരേ റേഷനിംഗ് ഓഫീസറുടെ അധികാര പരിധിയിൽ എ സി ചാർലി എന്ന പേര് 2 റേഷൻ കാർഡുകളിൽ ഉൾപ്പെട്ടത് റേഷനിംഗ് ഇൻസ്പെക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി&period; &nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ ചാർളിയുടെ സ്വത്തിന്റെ പിന്തുടർച്ചാവകാശം ലഭ്യമാക്കാൻ ഓമന റേഷൻ കാർഡ് വിവിധ ഓഫീസുകളിൽ ഹാജരാക്കിയിട്ടുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു&period; &nbsp&semi;തുടർന്നാണ് വ്യാജരേഖകൾ ഹാജരാക്കിയാണോ ഓമന ചാർളിയുടെ പേര് റേഷൻകാർഡിൽ ഉൾപ്പെടുത്തിയതെന്നന്വേഷിക്കാൻ കമ്മീഷൻ തീരുമാനിച്ചത്&period; &nbsp&semi;അന്വേഷണത്തിൽ റേഷൻ ഇൻസ്പെക്ടർമാർ&comma; റേഷൻഷോപ്പ് നടത്തിയിരുന്നവർ എന്നിവരെ കണ്ട് വിശദമായ അന്വേഷണം നടത്തണമെന്ന് കെ&period; ബൈജുനാഥ് ആവശ്യപ്പെട്ടു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

3,200 ചതുരശ്ര അടി; 120 മീറ്റർ നീളം: തെന്നലയിൽ വിരിഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത്

തിരൂരങ്ങാടി: സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർത്ഥം തെന്നല തുറക്കലിൽ 3200 ചതുരശ്ര അടി വിസ്തൃതിയിലും 120 മീറ്റർ നീളത്തിലും സംഘടിപ്പിച്ചചുമരെഴുത്ത്…

2 hours ago

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

ചങ്ങരംകുളം: ആരോഗ്യരംഗത്തെ ഭാവിസാധ്യതകളും നൂതന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ സംഘടിപ്പിച്ച ഏഴാമത് കോൺസിറ്റ്…

2 hours ago

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

7 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

7 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

11 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

11 hours ago