MALAPPURAM

സ്വത്തുതര്‍ക്കം; വളാഞ്ചേരിയിൽ മധ്യവയസ്‌കന്റെ മുഖത്ത് അമ്മാവന്‍ കീടനാശിനി ഒഴിച്ചതായി പരാതി

വളാഞ്ചേരി ഇരുമ്പിളിയത്ത് മധ്യവയസ് മുഖത്ത് കീടനാശിനി ഒഴിച്ചതായി പരാതി. സ്വത്തു തർക്കത്തെ തുടർന്ന് അമ്മയുടെ സഹോദരനാണ് ഇങ്ങനെ ചെയ്തതെന്ന് അക്രമത്തിനിരയായ രാജേഷ് പറഞ്ഞു. വളാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇരുമ്പിളിയം മങ്കേരി സ്വദേശി ചേർക്കാപറമ്പിൽ രാജേഷും അമ്മയുടെ സഹോദരനും തമ്മിൽ ഏഴു വർഷമായി സ്വത്തുതർക്കം നിലനിൽക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞദിവസം തർക്ക ഭൂമിയിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ രാജേഷിന്റെ മുഖത്തേക്ക് അമ്മാവൻ കീടനാശിനി ഒഴിക്കുകയായിരുന്നു എന്നാണ് പരാതി.വിമുക്തഭടം കൂടിയായ ഇയാൾ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും നേരത്തെ ഒരു കിഡ്നി തകരാറിലായതിനെ തുടർന്ന് നീക്കം ചെയ്യുകയും ഇതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് ആക്രമണം എന്നും രാജേഷ് പറഞ്ഞു. മുഖത്തും കൈയ്ക്കും സാരമായി പരിക്കേറ്റ രാജേഷ് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button