Eramangalam
സ്വകാര്യ സർവ്വകലാശാല,ബ്രൂവറി വിഷയങ്ങളിൽ സര്‍ക്കാര്‍ നയം വ്യക്തമാക്കണം:ആർ ജെ ഡി പൊന്നാനി മണ്ഡലം കമ്മിറ്റി.

എരമംഗലം :സ്വകാര്യ സർവ്വകലാശാല,ബ്രൂവറി വിഷയങ്ങളിൽനയം മാറ്റവും,നിലപാട് മാറ്റവും ഉണ്ടെങ്കില്‍ പൊതുസമൂഹത്തോട് തുറന്നു പറയാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്ന് ആർ ജെ ഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ആർജെഡി മെമ്പർഷിപ്പ് കാമ്പയിൻവിദ്യാർത്ഥി ജനത നേതാക്കളായഇബ്രാഹിം സുൽത്താൻ,നിഹാൽ ഇസ്മായിൽ എന്നിവർക്ക് നൽകിസംസ്ഥാന കമ്മിറ്റി അംഗംകെ നാരായണൻ ഉദ്ഘാടനം ചെയ്തു.ടി ബി സമീർ, കെ.എം. ഭുവനേഷ് കുമാർ, ടി. ഷാനവാസ്,ഇ.കെ മൊയ്തുണ്ണി,പി.എ.മണികണ്ഠൻ,എൻ. ഹരിദേവ്ജയൻ മാറഞ്ചേരി എന്നിവർ സംസാരിച്ചു.ആദ്യകാല സോഷ്യലിസ്റ്റുകളെ ഈ മെമ്പർഷിപ്പ് കമ്പയിനോടുകൂടി പാർട്ടിയിലേക്ക് തിരികെയെത്തിച്ച് സോഷ്യലിസ്റ്റ് ഐക്യം ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.പുതുതായിപാർട്ടിയിൽ ചേർന്ന ജയൻ മാറഞ്ചേരി സ്വീകരണം നൽകി.ആർ ജെ ഡി മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു
