EDAPPALKOLOLAMBALocal news
സ്റ്റാമ്പുകളിൽ ഒളിമ്പിക്സ് ചരിത്രം പറഞ്ഞ് എടപ്പാൾ കോലൊളമ്പ് സ്വദേശി രിഫായിൻ

എടപ്പാൾ: കോലളമ്പ് സ്വദേശി മുഹമ്മദ് രിഫായിന്റെ സ്റ്റാമ്പ് ശേഖരം ഒളിമ്പിക്സ് വിശേഷം കൊണ്ട് വിപുലമാണ്.ചൈന, അമേരിക്ക, യു.എ.ഇ, നൈജീരിയ തുടങ്ങി 98 രാജ്യങ്ങളിലെ 211 ഒളിമ്പിക്സ്റ്റാമ്പുകളുടെ ശേഖരമാണ് രിഫായിന്റെ കൈവശമുള്ളത്. ഇതിൽ ഇന്ത്യ ഇറക്കിയ സ്റ്റാമ്പുകളും ഫസ്റ്റ് ഡേ കവറുകളും ഉൾപ്പെടുന്നു.ഒളിമ്പിക്സ് സ്റ്റാമ്പുകൾ കൂടാതെ വിവിധ രാജ്യങ്ങളിലേതായി സ്റ്റാമ്പുകളുടെ വലിയൊരു ശേഖരം വേറെയുമുണ്ട്. 15 വർഷമായി സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിക്കുന്ന രിഫായിൻ ഇപ്പോൾ കൂറ്റനാട് സയൻഷ്യയിലെ ചരിത്ര അദ്ധ്യപകനാണ്.എടപ്പാൾ കോലളമ്പ് കോലത്ത് വെള്ളുവപറമ്പിൽ മമ്മുക്കോയ-സഫിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് രിഫായിൻ. ചെറുപ്രായം മുതൽ സ്റ്റാമ്പുകൾ ശേഖരിക്കുന്ന സ്വഭാവക്കാരനാണ്.
