നാടിന്റെ ഉത്സവമായിമാറി
വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഓണം ജനകീയഉത്സവം 2k22


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഓണം ജനകീയഉത്സവം
നാടിന്റെ ഉത്സവമായിമാറി.രാവിലെ മുതൽ രാത്രി വരെ നീണ്ട ആഘോഷപരിപാടികൾ എടപ്പാൾ മേഖലക് പുതിയ അനുഭവമായി.9മണിക്ക് കുറ്റിപ്പുറം റോഡിൽ നിന്നുമാരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ വാദ്യമേളക് ഒപ്പം മാവേലിയും അകമ്പടിയായി.
കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, ജീവനക്കാർ, ജനപ്രതിനിധികൾ അണിനിരന്നു. സാംസ്കാരിക സമ്മേളനം കെടി ജലീൽ എം എൽ എ ഉത്ഘടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് അധ്യക്ഷൻ ആയി.
മഹത് വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.നവസമ്പ്രബകരേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെബർ adv.പി. പി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, എം. എ. നജീബ്,
ദീപ മണികണ്ഠൻ, ഭാസ്കരൻ വട്ടംകുളം, കെ. എൻ. ഉദയൻ, കെ. പി രവിദ്രൻ, യൂ. പി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഗ്രാമീണ മേഖലയിലെ കലാകാരൻ മാരുടെ നാടൻ പാട്ട്, ചവിട്ട് കളി, കരോകെ ഗാനമേള. ഗസൽ സന്ധ്യ ലഹരി വിരുദ്ധ ബലൂൺ പരത്തൽ എന്നിവ നടത്തി.
തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന മെഗാ തിരുവാതിരകളി ഓണാഘോഷത്തിന് പോലീമായേകി. വിവിധ വകുപ്പുകളുടെയും സ്ഥാപ്നങ്ങളുടെയും സ്റ്റാളുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
