CHANGARAMKULAMLocal news
വിദ്യാർത്ഥികൾക്കടക്കം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നയാളെ പെരുമ്പിലാവിൽ നിന്നും പോലീസ് പിടികൂടി


പെരുമ്പിലാവ്: വിദ്യാർത്ഥികൾക്കിടകം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന യുവാവിനെ കുന്നംകുളം പോലീസ് പിടികൂടി. എസ് ഐ മാരായ മഹേഷ്, സിപിഒ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെട്രോളിങ് നടത്തുന്നതിനിടയിൽ അൻസാർ ആശുപത്രിക്ക് സമീപത്ത് വച്ച് ചങ്ങരംകുളം മാന്തടം സ്വദേശി വയലവളപ്പിൽ ദിലീപ് (28) എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. വിദ്യാർത്ഥികൾക്കും മറ്റുമായി വില്പനക്കായി കൊണ്ടുവന്ന സർക്കാർ നിരോധിച്ച ഉൽപ്പന്നങ്ങളായ ഹാൻസ്, ബീഡി, പാൻ മസാലകൾ തുടങ്ങിയവ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. 1014/2023 U/s 118 (i) KP Act & 6 r/w 24 of COTPA ACT പ്രകാരം കേസ് രജിസ്റ്റർ ചെയ്തു
