പെരിന്തൽമണ്ണ
സ്കൂൾ വാഹനങ്ങളുടെ പരിശോധന 26, 27 തീയതികളിൽ പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണ : സ്‌കൂൾ തുറക്കലിന് മുന്നോടിയായി പെരിന്തൽമണ്ണയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന 26, 27 തീയതികളിൽ രാവിലെ 8.30 മുതൽ ബൈപാസ് റോഡിൽ നടക്കും. സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാരുടെ റോഡ് സുരക്ഷാ മാണ് മോട്ടർ വാഹന വകുപ്പ് നടത്തുന്നത്. റോഡ് സുരക്ഷാ ക്ലാസിനും വാഹന പരിശോധനയ്ക്കും പ്രത്യേക ക്യൂആർ കോഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
*ആ കോഡിൽ റജിസ്ട്രേഷൻ നടത്തിയ പ്രിന്റൗട്ടുമായാണ് എത്തേണ്ടതെന്ന് ജോ.ആർടിഒ. പ്രത്യേക കൗണ്ടറുകളിൽ രേഖകൾ കാണിച്ച് പരിശോധനാ ഫോം കൈപ്പറ്റണം. ഡ്രൈവർമാർക്കുള്ള സുരക്ഷാ ബോധവൽക്കരണ ക്ലാസ് 24ന് ഉച്ചയ്ക്ക് 2.30നും 28ന് രാവിലെ 11.30നും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഹാളിൽ നടക്കും..












