CHANGARAMKULAM

സ്കൂൾ മതിലിൽ സമ്മേളന ചുവരെഴുത്ത് പരാതിയുമായി യൂത്ത് കോൺഗ്രസ്സ്

ചങ്ങരംകുളം:പൊന്നാനി താലൂക്കിലെ പ്രധാന പൊതു വിദ്യാഭ്യാസ സ്ഥാപനമായ മൂക്കുതല ഗവൺമെന്റ് ഹൈസ്കൂളിന്റെ ചുറ്റുമായി നിർമ്മിച്ച ചുറ്റുമതിലിൽ ഡി വൈ എഫ് ഐ സമ്മേളനത്തിന്റെ ഭാഗമായി പരസ്യ പ്രചരണാർത്ഥം ചുവരെഴുത്ത് നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സ്കൂൾ അധികൃതർക്ക് പരാതി നൽകി.രാഷ്ട്രീയ പാർട്ടികളുടെ പ്രചരണങ്ങൾക്ക് പൊതു മുതലുകൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്നും ചുമരിൽ എഴുതിയത് ഉടൻ നീക്കം ചെയ്യണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് നേതാക്കൾ സ്കൂൾ അധികാരികൾക്ക് പരാതി നൽകിയത്.പരാതിയിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് സ്കൂൾ അധികാരികൾ പറഞ്ഞതായി നേതാക്കൾ അറിയിച്ചു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്കർ,കെ എസ് യു മണ്ഡലം പ്രസിഡന്റ് റിജാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button