VATTAMKULAM
സേനഹസംഗമവുംലഹരി വിരുദ്ധ പ്രതിജ്ഞയും

വട്ടംകുളം | പെരുന്നാൾ സുദിനത്തിൽ പരസ്പര സേനഹ, സൗഹാർദ്ദ സന്ദേശം കൈമാറുന്നതോടൊപ്പം ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് പ്രദേശവാസികൾ. വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് ലഹരി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നെല്ലിശ്ശേരിയിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം മദ്രസ അങ്കണത്തിൽ പായസ വിതരണവും പ്രതിജ്ഞയും നടന്നു.
വാർഡ് മെമ്പർ ഹസൈനാർ നെല്ലിശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജനകീയസമിതി കൺവീനർ ഹസ്സൻ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. വാർഡ്‌മെമ്പർ മജീദ് കഴുങ്കിൽ, എംകെ മുഹമ്മദുണ്ണി, എംകെ മുസ്തഫ, എംകെ ഹൈദർ, ഹൈദർ ബിൻ മൊയ്‌ദു, എംവി അഷ്‌റഫ്, കൃഷ്ണദാസ്, ആസിഫ് അലി, എംകെ അലി തുടങ്ങിയവർ സംസാരിച്ചു
