CHANGARAMKULAM
സെയ്ത് മുഹമ്മദിന് ഡോക്ടറേറ്റ് ലഭിച്ചു.
ചങ്ങരംകുളം :തഖുവാ ഗ്രൂപ്പ് ചെയർമാനും അൽ ത്വവാസുൽ ടെക്‌നോപ്ലസ് കമ്പനി മാനേജിംഗ് ഡയറക്ടറും ഷാർജ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സൈദ് മുഹമ്മദിന് ഡോക്ടറേറ്റ് ലഭിച്ചു. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്പ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയാണ് ഇലക്ട്രിക്കൽ ടെക്നോളജി ആൻഡ് ബിസിനസ് ലീഡർഷിപ്പ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് സമ്മാനിച്ചത്.
ദുബൈ ക്യൂൻസ് എലിസബത്ത് ക്രൂയിസിൽ നടന്ന ചടങ്ങിൽ വെച്ച് യുഎഇ മുൻ മന്ത്രി ഡോക്ടർ മുഹമ്മദ് സഈദ് അൽ കിന്ദി, കൊറിയൻ അംബാസഡർ സ്യു കോങ് ലീ എന്നിവർ ചേർന്ന് ഡോക്ടറേറ്റ് സമ്മാനിച്ചു. ഡോക്ടർ ഷഹൻ റോയ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഷാർജ ആസ്ഥാനമായി ഇലക്ട്രിക്കൽ ടെക്നോളജി ബിസിനസ് രംഗത്ത് ഇരുപത് വർഷമായി പ്രവർത്തിച്ചു വരുന്ന സൈതു മുഹമ്മദ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയാണ്.