Local news
റോഡുകളിലെ അപകടം ഒഴിവാക്കാൻ പരിഹാര മാർഗവുമായി വിദ്യാർത്ഥികൾ
അപകട തീവ്രതയിൽ ശരാശരി ഒരു വർഷം കൊണ്ട് ഒന്നാം സ്ഥാനം കേച്ചേരിക്കും രണ്ടാം സ്ഥാനം കുന്നംകുളത്തിനുമാണെന്ന് റിപ്പോർട്ടുകളിലൂടെ തിരിച്ചറിഞ്ഞു. മരണവും അതീവ ഗുരുതരാവസ്ഥയിലും ചികിത്സയിലുമായി 298 പേർ കേച്ചേരിയിലും രണ്ടാം സ്ഥാനത്തുള്ള കുന്നംകുളത്ത് 191 പേരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അപകടങ്ങളിൽ പെടുകയുണ്ടായി. ആറുമാസമായി 24 പ്രവർത്തി ദിവസം എടുത്ത വിദ്യാർത്ഥികൾ ആദ്യ പ്രോജക്ട് ഒരുക്കി കഴിഞ്ഞു. കഴിഞ്ഞദിവസം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞു മൂന്നുപേർ മരണപ്പെട്ടിരുന്ന കുന്നംകുളം കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥികൾ സർവ്വേ നടത്തിവരികയാണ്. അരമണിക്കൂറിനകം പോകുന്ന വണ്ടികളുടെ എണ്ണം ചിത്രീകരിച്ചും ട്രാഫിക് എബൗണ്ട് നിർമ്മിച്ചും അപകടങ്ങൾ കുറക്കാം എന്നതാണ് ആദ്യ നിർദ്ദേശം. അതിനുവേണ്ടിയുള്ള സിഗ്നൽ ഡിസൈനിങ് ഇവർ ഒരുക്കുന്നുണ്ട്. ഇതിന് പുറമെ അപകട സാധ്യത ഏറെയുള്ള പുഴക്കൽ,പേരാമംഗലം, ചൂണ്ടൽ, പെരുമ്പിലാവ്, കൊരട്ടിക്കര എടപ്പാൾ തുടങ്ങി മുപ്പതോളം സ്ഥലങ്ങളിലെ റിപ്പോർട്ടുകളും ഇവർ കണ്ടെത്തും.വിപുലമായ റിപ്പോർട്ടർ ഗതാഗത വകുപ്പ് റോഡ് സുരക്ഷ അതോറിറ്റി പോലീസ് എന്നിവർക്ക് നൽകാനാണ് ആഗ്രഹിക്കുന്നത്. ദിനംപ്രതി കേരളത്തിൽ വാഹനങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള അപകടങ്ങൾ ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ കുറവാണ്. കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും ഷെയർ ഓട്ടോ രീതിയും കൊണ്ടുവരണമെന്ന് വിദ്യാർഥികൾ പറഞ്ഞു.