Accident

സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം പറക്കല്ലിലേക്ക് ഇടിച്ചു കയറി; മുന്‍പിലിരുന്ന കേന്ദ്രമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; അരമണിക്കൂറോളം വഴിയില്‍ കിടന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. എംസി റോഡില്‍ പുതുവേലി വൈക്കം കവലയ്ക്കു സമീപമാണ് കാര്‍ നിയന്ത്രണംവിട്ട് പാറക്കല്ലിലേക്ക് ഇടിച്ചു കയറിയത്.ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തെ രണ്ടു ടയറുകളും തകര്‍നന്നു.

അപകടത്തില്‍ പരിക്കേല്‍ക്കാതെ സുരേഷ് ഗോപി. തുടര്‍ന്ന് അരമണിക്കൂറോളം വഴിയില്‍ കുടുങ്ങിയ അദേഹത്തെ കൂത്താട്ടുകുളം ഗസ്റ്റ് ഹൗസിലേക്ക് പൊലീസ് വാഹനത്തില്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിച്ച വാഹത്തിലാണ് അദേഹം തുടര്‍യാത്ര ആരംഭിച്ചത്.

കേരള സര്‍ക്കാരിന്റെ നമ്ബര്‍ 100 ഔദ്യോഗിക വാഹനത്തില്‍ കൊല്ലത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്നു കേന്ദ്രമന്ത്രി. അപകട സമയം സുരേഷ് ഗോപി മുന്‍വശത്ത് ഇരുന്നാണു യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടെന്നു തന്നെ ഡ്രൈവര്‍ നിയന്ത്രണത്തിലാക്കി. ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണു മന്ത്രിയെ വാഹനത്തില്‍നിന്ന് ഇറക്കിയത്. തകരാറിലായ വാഹനം എട്ടുമണിയോടെ അറ്റകുറ്റപ്പണി നടത്തി തിരിച്ച്‌ കൊണ്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button