THAVANUR
സുരക്ഷ പാഠങ്ങൾക്കായി പൊന്നാനി ഫയർ സ്റ്റേഷനിൽ കുട്ടി പോലീസ്
തവനൂർ : സുരക്ഷ പാഠങ്ങൾക്കായി പൊന്നാനി ഫയർ സ്റ്റേഷനിൽ കുട്ടി പോലീസ്. തവനൂർ കേളപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ എസ് പി സി കേഡറ്റുകളാണ് തിങ്കളാഴ്ച പൊന്നാനി ഫയർ ഫയർ സ്റ്റേഷൻ സന്ദർശിച്ചത്. പൊന്നാനി ഫയർ സ്റ്റേഷനിലെ ഫയർമാൻമാരായ വിനയശീലൻ, വിവേക്, സാബു എന്നിവർ ക്ലാസെടുത്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജാഫർ ലിബിറ്റ് എന്നിവർ സംബന്ധിച്ചു.