സുരക്ഷയൊരുക്കാൻ തോർത്തുമുണ്ടും മുളക് സ്പ്രേയും വാങ്ങി; പരിശോധനയ്ക്കു കൊണ്ടുവന്ന പ്രതി അക്രമാസക്തനായി


തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായി. വെള്ളിയാഴ്ച രാത്രി 11.45ന് അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതിയാണ് ജീവനക്കാർക്ക് നേരെ തിരിഞ്ഞത്. പോലീസുകാരെ ചവിട്ടുകയും ചെയ്തു. ലഹരി ഉപയോഗിച്ച് ബഹളം വെച്ചതിന് തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ രണ്ടു പോലീസുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിയുടെ തന്നെ തോളിൽ ഉണ്ടായിരുന്ന തോർത്തുമുണ്ട് എടുത്ത് പോലീസുകാർ കൈകൾ പിറകിലേക്ക് കിട്ടിയ ശേഷമാണ് പരിശോധന നടത്തിയത്.
മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവരുന്ന പ്രതികളിൽ നിന്ന് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷരങ്ങാടി താലൂക്ക് ആശുപത്രിയിൽ തോർത്തുമുണ്ട് മുളക് സ്പ്രേയും വാങ്ങി വെച്ചിരിക്കുകയാണ്. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരുന്ന പ്രതികൾ അക്രമാസക്തരായാൽ കയ്യുംകാലും കെട്ടിയിടുന്നതിനാണ് തോർത്ത്. വനിതാ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുളകു സ്പ്രേ. രണ്ടും വാങ്ങി നൽകിയതായി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസ് പറഞ്ഞു
