Categories: Local newsMALAPPURAM

സുബ്രതോ കപ്പ് വീണ്ടും അത്താണിക്കൽ എംഐസി സ്കൂളിന്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-4-7-1024x1024-4-1024x1024&period;jpg" alt&equals;"" class&equals;"wp-image-45036"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഞ്ചേരി∙ സുബ്രതോ കപ്പ് ഇന്റർ സ്കൂൾ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ജില്ലാ ജേതാക്കളായി അത്താണിക്കൽ എംഐസി സ്കൂൾ ടീം&period; ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വാശിപ്പോരാട്ടത്തിൽ ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്താണിക്കൽ എംഐസി സ്കൂൾ വീഴ്ത്തിയത്&period; അത്താണിക്കലിനായി അക്ഷയ് ബിനു&comma; എം&period;മുഹമ്മദ് റിഷാദ് എന്നിവർ ഗോൾ നേടി&period; വി&period;അവിനാശ് ആണ് ചേലേമ്പ്രയുടെ സ്കോറർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ തവണ സുബ്രതോ കപ്പ് ദേശീയ ചാംപ്യൻഷിപ്പിൽ എംഐസി ടീം ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു&period; ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു നിലമ്പൂർ ഗവ&period;മാനവേദൻ ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി&period; തിരുവാലി ജിഎച്ച്എസ്എസിനെയാണു തോൽപിച്ചത്&period; മാനവേദനായി അലീന അഷ്റഫ് ഹാട്രിക് നേടി&period; കഴിഞ്ഞ വർഷം പെൺകുട്ടികളുടെ വിഭാഗത്തിൽ ആകെ 4 ടീമുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇത്തവണ അത് 11 ടീമായി ഉയർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസ് ആണ് ജില്ലാ ജേതാക്കൾ&period; അരീക്കോട് എസ്ഒഎച്ച്എസ്എസിനെയാണ് തോൽപിച്ചത്&period; ജൂനിയർ &lpar;ആൺ&comma; പെൺ&rpar; സബ്ജൂനിയർ &lpar;ആൺ&rpar; വിഭാഗങ്ങളിൽ ജില്ലാ ജേതാക്കളായ ടീമുകൾ സംസ്ഥാനതലത്തിലേക്കു യോഗ്യത നേടി&period; അടുത്ത മാസമാണു സംസ്ഥാന ചാംപ്യൻഷിപ്&period; മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ ജില്ലാ ജേതാക്കളായവർക്കും റണ്ണേഴ്സിനും സംഘാടകർ പ്രത്യേക ട്രോഫി ഏർപ്പെടുത്തിയിരുന്നു&period;സമ്മാന വിതരണച്ചടങ്ങ് സന്തോഷ് ട്രോഫി മുൻ താരവും കേരള പൊലീസ് ടീം അംഗവുമായ ഫിറോസ് കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു&period; റവന്യു ഡിസ്ട്രിക്ട് സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം&period;ഷാജിർ&comma; ജില്ലാ കോഓർഡിനേറ്റർ ഡി&period;ടി&period;മുജീബ്&comma; ഐഎസ്എൽ റഫറി വി&period;പി&period;എ&period;നാസർ&comma; ഡിഎഫ്എ വൈസ് പ്രസിഡന്റ് കെ&period;കെ&period;കൃഷ്ണനാഥ് തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

2 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

2 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

7 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

8 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

1 day ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

1 day ago