Categories: Local newsMALAPPURAM

തൊഴുത്ത് ആശുപത്രി വാർഡായി… ‘ഡയാലിസിസ്’ വിജയകരം; പശു സുഖം പ്രാപിക്കുന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-1-15&period;jpg" alt&equals;"" class&equals;"wp-image-45058"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; എആർ നഗർ ചെണ്ടപ്പുറായ ചാലിലകത്ത് സുബൈറിന്റെ വീട്ടിലെ തൊഴുത്ത് കഴിഞ്ഞ ദിവസം ആശുപത്രി വാർഡായി മാറി&period; രണ്ടു യുവ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ&comma; ചെള്ളുപനി ബാധിച്ച് അവശനിലയിലായ പശുവിന്റെ ദേഹത്തു 2 ലീറ്റർ രക്തം കയറ്റി&period; അവശനിലയിലായിരുന്ന പശു ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നു&period; കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷണം വേണ്ടിവരുമെന്നു രക്തം കയറ്റൽ ചികിത്സയ്ക്കു നേതൃത്വം നൽകിയവരിലൊരാളായ തിരൂരങ്ങാടി ബ്ലോക്കിലെ ഡോ&period; മെൽവിൻ പറഞ്ഞു&period; മൂന്നു മാസം തമിഴ്നാട് കൃഷ്ണഗിരി മാർക്കറ്റിൽനിന്നാണു സുബൈർ പശുവിനെ വാങ്ങിയത്&period; ചെള്ളുപനി ബാധിച്ചതോടെ കുറച്ചു ദിവസങ്ങളിലായി പശു അവശനിലയിലാണ്&period; അങ്ങനെയാണു ഡോക്ടർമാരെ വിവരമറിയിക്കുന്നത്&period; ഡോ&period;മെൽവിനും വേങ്ങര ബ്ലോക്കിലെ ഡോ&period; കെ&period;പി&period;സുധീഷാമോളുമെത്തുമ്പോൾ പശു തീർത്തും അവശയാണ്&period; ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞു വിളർച്ച ബാധിച്ചിരുന്നു&period; ശരീരത്തിൽ ആവശ്യമായതിന്റെ 25 ശതമാനത്തിൽ താഴെ രക്തം മാത്രമാണുണ്ടായിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രക്തം കയറ്റുകയായിരുന്നു പശുവിനെ രക്ഷിക്കാനുള്ള ഏക മാർഗം&period; സാധാരണ&comma; മികച്ച സൗകര്യമുള്ള വെറ്ററിനറി ആശുപത്രികളിലാണ് ഇതു ചെയ്യാനാകുക&period; പശുവിനെ രക്ഷിക്കാനുള്ള അവസാന മാർഗമെന്ന നിലയിൽ ഒരു ശ്രമം നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു&period; ഇതിനായി രക്ത ബാഗ് ലഭിക്കുമോയെന്ന് ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല&period; ഇതോടെ&comma; യൂറിൻ ബാഗ് ഉപയോഗിക്കാൻ തീരുമാനിച്ചു&period; മറ്റൊരു പശുവിൽനിന്നു 2 ലീറ്റർ രക്തം സ്വീകരിച്ച് ഇത് അസുഖമുള്ള പശുവിന്റെ ശരീരത്തിലേക്കു കയറ്റി&period; മനുഷ്യരുടെ ശരീരത്തിൽനിന്നു രക്തം സ്വീകരിക്കുകയും കയറ്റുകയും ചെയ്യുന്ന അതേ നടപടിയാണ് മൃഗങ്ങളിലുമുള്ളത്&period; പുതിയ രക്തം കയറ്റിയതോടെ പശുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു&period; ദിവസങ്ങൾക്കകം പൂർണമായി ആരോഗ്യം വീണ്ടെടുക്കുമെന്നു ഡോ&period; മെൽവിൻ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

1 hour ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

1 hour ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

4 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

5 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

8 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

8 hours ago