EDAPPAL
“സുഖമില്ലാതെ കിടപ്പിലാണ്…. എടുത്ത പണം ഉടനെ തിരിച്ചു തരും…… മാപ്പാക്കണം”ചങ്ങരംകുളത്ത് കള്ളന്റെ കുറിപ്പ് വൈറൽ.

എടപ്പാൾ: മോഷണം നടത്തിയ വീട്ടിൽ കള്ളന്റെ ക്ഷമാപണക്കത്ത്. കാളാച്ചാൽ സ്വദേശിയായ ഷംസീറിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ച 67000 രൂപ മോഷണം പോയത്. പണം കൊണ്ട് പോയ കള്ളന്റെ വക രണ്ട് പേജിലായി വീട്ടിനുപുറത്ത് എഴുതി വച്ച ക്ഷമാപണകത്താണ് വീട്ടുകാരെയും കേസന്വേഷണത്തിന് എത്തിയ പോലീസിനെയും ആശയക്കുഴപ്പത്തിലാക്കിയത്. വീട്ടിലെ പൈസ ഞാൻ എടുത്തിട്ടുണ്ട്. ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും അറിയും,ഞാൻ വീടിനടുത്തുള്ള ആളാണ് കുറച്ച് സമയം തരണം വീട്ടിൽ തന്നെ കൊണ്ട് വച്ചോളാം,സാമ്പത്തിക പ്രയാസം വന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.ഞാൻ സുഖമില്ലാതെ കിടക്കുകയാണ് എനിക്ക് മാപ്പ് തരണം.ഷംസീറിന്റെ പരാതിയിൽ ചങ്ങരംകുളം എസ്ഐ മാരായ വിജയകുമാർ,കാലിദ്,സിപിഒ സുരേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
