THAVANUR
തവനൂരം എന്നപേരിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവം
തവനൂർ : ഗ്രാമ പഞ്ചായത്ത് തവനൂരം എന്നപേരിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ 12,13 വാർഡുകളിലെ കലാപരിപാടികൾ മറവഞ്ചേരി ഗവ എൽ പി സ്കൂളിൽ നടന്നു. ഇമ്പിച്ചി ബാവ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികൾ രാവിലെ എടപ്പാൾ വിശ്വനാഥ് (സിനിമ പിന്നണി ഗായകൻ ) വൈകുന്നേരം പൊതുസമ്മേളനം ശങ്കരൻ മാസ്റ്റർ ( ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ) എന്നിവർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി വി. ശിവദാസ് അധ്യക്ഷത വഹിച്ചു. എ കെ. പ്രേമലത,സബിൻ ചിറക്കൽ, എം. ബാലകൃഷ്ണൻ,എം. മോഹനൻ,പി. വി, ജയരാജ്, വി കെ. കൃഷ്ണകുമാർ,സുധാമണി ടീച്ചർ,ഉണ്ണികൃഷ്ണൻ മാസ്റ്റർ,കെ.രവീന്ദ്രൻ, എം. രാജൻ,, , പി വി. മനോജ് മാസ്റ്റർ, ബിൻസി തുടങ്ങിയവർ സംസാരിച്ചു.നാട്ടിലെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന 12 പേരെ ആദരിച്ചു.175 ഓളം കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.