സി.ബി.എസ്.ഇ. കിഡ്സ് ഫെസ്റ്റിന് തുടക്കമായി
പെരുമ്പടപ്പ്: മലപ്പുറം സെൻട്രൽ സഹോദയ തിരൂർ റീജിയൺ സംഘടിപ്പിക്കുന്ന കിഡ്സ് ഫെസ്റ്റിന് (പാപ്പിലിയോൺ ) പുത്തൻപള്ളി.കെ.എം.എം. സ്ക്കൂളിൽ തുടക്കമായി.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായൻ സലീം കോടത്തൂരും മകൾ ഹന്ന സലീമും ചേർന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പുത്തൻപള്ളി ജാറം കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് ചങ്ങനാത്ത് അധ്യക്ഷത വഹിച്ചു.
തിരൂർ റീജിയണിലെ പതിനഞ്ചോളം സി.ബി.എസ്.ഇ.സ്ക്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ 5 വേദികളിൽ തങ്ങളുടെ സർഗവാസനകൾ മാറ്റുരക്കും.ഫെസ്റ്റ് നാളെ സമാപിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ കെ.എം.എം.ഇംഗ്ലീഷ് സ്ക്കൂൾ പ്രിൻസിപ്പൽ അഡ്വ: അബ്ദുൽ ജലാൽ, സെക്രട്ടറി ഫൈസൽ തെക്കേപുറം, അക്കാദമിക് അഡ്വൈസർ ഷംസുദ്ദീൻ കുന്നമ്പത്ത്, സ്കൂൾ ചെയർമാൻ ഷബീർ ചിറ്റോത്തയിൽ, ജോയിൻ്റ് സെക്രട്ടറി ഹാരിസ് സുൽത്താനി,
മതകാര്യ വകുപ്പ് ചെയർമാർ ഷക്കീർ വീട്ടില വളപ്പിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി ഇബ്രാഹിം കുട്ടി മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ റംലത്ത്, പ്രമീള, കബീർ വലിയകത്ത്, എന്നിവർ പ്രസംഗിച്ചു.