പുറത്തൂർ: സി.പി.എം. തവനൂർ ഏരിയാ സമ്മേളനത്തിന് ഒരുക്കങ്ങളായി. നവംബർ 15, 16, 17 തീയതികളിൽ ആലത്തിയൂരിലാണ് സമ്മേളനം. പുസ്തകോത്സവം, കൊടിമരജാഥകൾ, പ്രതിനിധി സമ്മേളനം, സെമിനാറുകൾ, നാടകം, റെഡ് വൊളന്റിയർ മാർച്ച്, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 21 കേന്ദ്രങ്ങളിലായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
സ്വാഗതസംഘം ഓഫീസ് ഡോ. കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, വി. ശാലിനി, കെ. മുഹമ്മദ് ഫിറോസ്, കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.