EDAPPAL
സി ഐ ടി യു ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു
എടപ്പാൾ: പാചകവാതക ഇന്ധന വില വർദ്ധനവിൽ സി ഐ ടി യു പ്രതിഷേധിച്ചു. സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് അഡ്വ. എം ബി ഫൈസൽ, വി വി കുഞ്ഞുമുഹമ്മദ്, സി രാമകൃഷ്ണൻ, ഇ വി മോഹനൻ, സി രാഘവൻ, ഇ ബാലകൃഷ്ണൻ, ടി പി മോഹനൻ, എം മുരളി, സി എസ് പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി.