EDAPPAL
സിവിൽ സർവീസ് കരസ്ഥമാക്കിയലക്ഷ്മി മേനോനെ അനുമോദിച്ചു

എടപ്പാൾ |
മികച്ച റാങ്കോടെ സിവിൽ സർവീസ് കരസ്ഥമാക്കിയ ഐ എച്ച് ആർ ഡി യുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി ലക്ഷ്മി മേനോനെ ഉപഹാരം നൽകി അനുമോദിച്ചു.
കോളേജ് പ്രിൻസിപ്പൽ പി അബ്ദുസമദ്, സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി എന്നിവർ മെമെന്റോ സമ്മാനിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ.ഫിറോസ് ഖാൻ , ഹെഡ് ക്ലർക്ക് ബിന്ദു പ്രിയദർശിനി, അധ്യാപികമാരായ എൻ വി പ്രവിത മോഹനൻ, സ്മിത ബാലൻ എന്നിവർ സംബന്ധിച്ചു.
