Local newsTHAVANUR

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: പതിനൊന്നാം തവണയും 100 മേനി വിജയം നേടി ഐഡിയൽ കടകശ്ശേരി

കടകശ്ശേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായ പതിനൊന്നാം തവണയും നൂറ് ശതമാനം വിജയം നേടി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ.
പരീക്ഷയെഴുതിയ 137 വിദ്യാർത്ഥികളിൽ രണ്ട് കുട്ടികൾ ഫുൾ എ വൺ നേടി, സോഷ്യൽ സയൻസിൽ രണ്ട് കുട്ടികൾക്ക് 100 ൽ 100 മാർക്കും നേടാനായതിന് പുറമെ
22 കുട്ടികൾ 90% ത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 103 കുട്ടികൾ ഡിസ്റ്റിംഗ്ഷൻ നേടി.
30 വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ് നേടി ഉന്നത വിജയമാണ് ഐഡിയൽ കാഴ്ചവെച്ചത്.
വിജയികളായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വിജയത്തിനു പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി ,സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ,മാനേജർ മജീദ് ഐഡിയൽ, സീനിയർ പ്രിൻസിപ്പാൾ ഫിറോസ്, സിബിഎസ്ഇ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ഉഷ കൃഷ്ണകുമാർ, ബിന്ദു മോഹൻ,തുടങ്ങിയവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button