EDAPPAL

സിപിഐ എം പ്രവർത്തകന്റെ കൊലപാതകം: പ്രതിഷേധ പ്രകടനം നടത്തി.

എടപ്പാൾ: തിരുവല്ലയിൽ സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനെ കൊലചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി. എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ നടന്ന പ്രകടനത്തിന് പി ജ്യോതിഭാസ്, ടി സത്യൻ, പി പി മോഹൻ ദാസ്, എസ് സുജിത്ത്, പി പി ബിജോയ് തുടങ്ങിയവർ നേതൃത്വം നൽകി. വട്ടംകുളത്ത് നടന്ന പ്രകടനത്തിന് സി. രാമകൃഷ്ണൻ, എം മുസ്തഫ, എം.ബി.ഫൈസൽ, എ.സിദ്ധീക്ക്, പി.വി.കൃഷ്ണൻ, എം.എ.നവാബ് എന്നിവർ നേതൃത്വം നൽകി.ചങ്ങരംകുളം ടൗണിൽ നടന്ന പ്രകടനത്തിന് എൻ ഉണ്ണി, പി വിജയൻ,അജയഗോഷ്, ആരിഫ് നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button