CHANGARAMKULAM
സഹായ ഹസ്ഥങ്ങളും പ്രാർത്ഥനകൾ വിഫലം സഹ്‌റ ബത്തൂൽ മരണത്തിന് കീഴടങ്ങി


ചങ്ങരംകുളം: സഹായ ഹസ്ഥങ്ങളും പ്രാർത്ഥനകൾ വിഫലം ചികിത്സയിലായിരുന്ന ചങ്ങരംകുളം പെരുമുക്ക് മഹല്ലിൽ കിളിയൻകുന്നത്ത് മാളിയേക്കൽ സലീമിന്റെ മകൾ സഹ്‌റ ബത്തൂൽ മരണത്തിന് കീഴടങ്ങി ശനിയാഴ്ച കാലത്ത് 6 മണിയോടെയാണ് 6 വയസുകാരി മരണപ്പെട്ടത് രണ്ട് ആഴ്ച മുമ്പാണ് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ പൂർത്തിയായത്.ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.ഭീമമായ ചികിത്സ ചിലവ് കണ്ടെത്താൻ നാട്ടുകാർ ചികിത്സ സഹായ സമിതി രൂപീകരിക്കുകയും ചികിത്സക്കുള്ള പണം കണ്ടെത്തുകയും ചെയ്തു. മാതാവ് സെമീമ,സഹോദരി ഖദീജ.
