CHANGARAMKULAM
സഹകരണ വാരാഘോഷം; വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു


ചങ്ങരംകുളം : സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളത്ത് വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. പൊന്നാനി അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.വി അസ്ലം, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് വി.പി സിന്ധു, പ്രോഗ്രാം കണ്‍വീനര്‍ പി.പി യൂസഫലി, പി.വിജയന്‍, സിദ്ധീഖ് പന്താവൂർ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗങ്ങളായ കെ.കെ കൊച്ചുണ്ണി, മോഹനന്‍ കുറ്റീരി, സി രവീന്ദ്രന്‍, പി.രാജാറാം, എ.കെ അലി, പി.സവിത, സോമവര്‍മ, വി മുഹമ്മദ് നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പൊന്നാനി സഹകരണ സര്‍ക്കിള്‍ വാരഘോഷത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് ചങ്ങരംകുളം ഷൈന്‍ ഓഡിറ്റോറിയത്തില്‍ പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘടാനം ചെയ്യും.
