വളാഞ്ചേരി പോലീസിന് എത്തിയത് ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം അറിയിച്ചുള്ള ഫോൺകോൾ
മലപ്പുറം: വളാഞ്ചേരി പോലീസിന് എത്തിയത് ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം അറിയിച്ചുള്ള ഫോൺകോൾ. ‘സര്‍, അയല്‍പക്കത്തെ യുവതി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം.’ ഇരിമ്പിളിയം പഞ്ചായത്തിലെ പ്രദേശത്തുനിന്നാണ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് പരിഭ്രാന്തമായ ഒരു ഫോണ്‍ കാള്‍ എത്തിയത്. ഉടന്‍ പോലീസ് കുതിച്ചെത്തി. 20കാരിയായ വീട്ടമ്മയാണ് ആത്മമഹത്യ ഭീഷണി മുഴക്കിയത്. ഭര്‍ത്താവും വീട്ടുകാരും തമ്മിലുള്ള പിണക്കത്തെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതാണ്. പൊലീസും കൂടെ വന്നവരും സമാധാനിപ്പിച്ചു, കൂടെ ഉപദേശവും നല്‍കി. യുവതി ആത്മമഹത്യ ഭീഷണി പിന്‍വലിക്കുകയും ചെയ്തു. കുടുംബത്തിന്റെ വീട്ടുസാഹചര്യങ്ങള്‍ പരിതാപകരമെന്ന് സ്ഥലത്ത് എത്തിയവര്‍ക്ക് മനസ്സിലായി. അഞ്ചംഗ കുടുംബം താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ്. ട്രിപ്ള്‍ ലോക്ഡൗണ്‍ മൂലം ജോലിക്ക് പോകാനാകാതെ ഗൃഹനാഥന്‍ പ്രയാസത്തിലാണ്. സ്വന്തമായി വീടില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡും ഇല്ല. ഇവരുടെ ബന്ധുക്കളായ അയല്‍വാസികള്‍ക്ക് സഹായിക്കണമെന്നുണ്ട്. എന്നാല്‍, അവരും ഏറെക്കുറെ ഇതേ അവസ്ഥയിലാണ്. ദുരിതം മനസ്സിലാക്കി തിരിച്ചുപോയ പൊലീസ് വൈകീട്ട് എത്തിയത് രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണകിറ്റുമായാണ്. കാരുണ്യമതികളായ ചിലരുടെ സഹായത്തോടെ ഭക്ഷണകിറ്റുകള്‍ സംഘടിപ്പിക്കുകയായിരുന്നു.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…