EDAPPAL
യുവ ഗായകൻ ഫഹീമിനെ ചങ്ങരംകുളം മെഹർജാൻ പാട്ട് കൂട്ടം ഉപഹാരം നൽകി ആദരിച്ചു

ചങ്ങരംകുളം: പ്രദേശത്തെ സംഗീത കൂട്ടായ്മയായ മെഹർജാൻ പാട്ട് കൂട്ടം യുവ ഗായകൻ ഫഹീമിനെ ഉപഹാരം നൽകി ആദരിച്ചു. നിരവധി ഗാനങ്ങൾ ആലപിച്ചു ഈ കൊച്ചു ഗായകൻ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ നിഖിൽ പ്രഭ ഫഹീമിന് പാട്ട് പാടാൻ അവസരം നൽകിയതോടെയാണ് ഈ യുവ ഗായകൻ വീണ്ടും താരമായത്. ചങ്ങരംകുളത്ത് മെഹർജാൻ പാട്ട് കൂട്ടം സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത ഗായിക ഫാസില ബാനു ഫഹീമിന് ഉപഹാരം നൽകി. പഞ്ചായത്ത് മെമ്പർമാരായ സാദിഖ് നെച്ചിക്കൽ, മുസ്തഫ ചാലുപറമ്പിൽ, കേരള മീഡിയ പേഴ്സൺ യൂണിയൻ സംസ്ഥാന കോർ കമ്മിറ്റി അംഗം വി സൈദ്, കബീർ മണാളത്ത്, മെഹർജൻ പാട്ട് കൂട്ടത്തിന്റെ സ്ഥാപകൻ ഫൈസൽ ആലുങൽ, ഫൈസൽ ഐനിചോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചങ്ങരംകുളം ഐനിചോട് സ്വദേശി കൊയാലിപറമ്പിൽ ലത്തീഫിന്റെ മകനാണ് ഫഹീം.
