KERALA
സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ; സംസ്ഥാനത്താദ്യം
മറയൂർ: സർക്കാർ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ. സംസ്ഥാനത്ത് ആദ്യമായാണ് കന്യാസ്ത്രീ ഈ ചുമതലയില്‍ എത്തുന്നത്.ഡോ.ജീൻ റോസ് എന്ന റോസമ്മ തോമസാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുമതല ഏറ്റത്.
ഡോ. റോസമ്മ തോമസ്, അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമാണ്. ബെംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസും അനസ്തേഷ്യ വിഭാഗത്തില്‍ ഉപരിപഠനവും പൂർത്തിയാക്കി.
സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 10 വർഷത്തിലധികം സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പി.എസ്.സി. പരീക്ഷ എഴുതിയത്. ആദ്യനിയമനം രണ്ടുവർഷം മുമ്ബ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ലഭിച്ചത്.