CHANGARAMKULAM

സമ്മാനതുക കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് സംഭാവന നൽകി
അശ്വതി ടീച്ചർ വീണ്ടും മാതൃകയായി

ചങ്ങരംകുളം:അശ്വതി ടീച്ചർ വീണ്ടും മാതൃകയായി.പിതാവ് മരിച്ചത് മൂലം ബസ്സിലിരുന്ന് കരഞ്ഞ അപരിചിതയായ വിദ്യാർഥിനിയെ വളരെ ദൂരെയുള്ള സ്വന്തം ഭവനത്തിൽ എത്തിച്ച് മാതൃക കാണിച്ച വളയംകുളം അസബാഹ് ആർട്സ് കോളേജിലെ അശ്വതി ടീച്ചർ അവർക്ക് ലഭിച്ച സമ്മാനത്തുക കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് സംഭാവന ചെയ്ത് വീണ്ടും മാതൃകയായി.കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നാട്ടുകാരും മാനേജിംഗ് കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും വിദ്യാർത്ഥികളും നൽകിയ അനുമോദന പരിപാടിയിൽ അവർക്ക് പാരിദോഷികമായി ലഭിച്ച തുകയാണ് ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവിന് സംഭാവന നൽകിയത്.തുക കാരുണ്യം പാലിയേറ്റീവ് പ്രസിഡന്റ് പി.പി.എം. അഷറഫ് ഏറ്റുവാങ്ങി.ഡോക്ടർ ബൈജു, പ്രിൻസിപ്പൽ പ്രൊഫ. എം.എൻ മുഹമ്മദ് കോയ, മജ്ന ടീച്ചർ, വി മുഹമ്മദുണ്ണി ഹാജി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button