PONNANI

സമസ്ത സമ്മേളന പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചു

പൊന്നാനി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി പുതുപൊന്നാനി റെയ്ഞ്ച് സ്വാഗത സംഘത്തിൻ്റെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു.

പൊന്നാനി തെക്കേപള്ളിയിൽ സിയാറത്തിന് ശേഷം
ഇസ്‌ലാമിക് സെൻ്റർ ചെയർമാൻ കെ സൈദ് ഹാജി ജാഥാ ക്യാപ്റ്റൻ ടി.എ റഷീദ് ഫൈസിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മുക്കാടി, തെക്കേപ്പുറം, കൊല്ലൻപടി, പൂകൈതക്കടവ്, വിളക്കുമാടം, കടവനാട് വെസ്റ്റ്, ചെറുപള്ളി, അലിയാർ, ആനപ്പടി, ചുവന്ന റോഡ്, ഇബ്നു മസ്ഊദ് നഗർ, പുതുപൊന്നാനി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
ജാഥാ വൈസ് ക്യാപ്റ്റൻമാരായ എ.എം ഹസൻബാവ ഹാജി, പി.പി.എ ഗഫൂർ, ഡയറക്ടർ എ.കെ.കെ മരക്കാർ, കോർഡിനേറ്റർ കെ.പി. താജുദ്ദീൻ അൻവരി പോത്തനൂർ, സി എം അശ്റഫ് മൗലവി, വി.എ ഗഫൂർ പൊന്നാനി, പി.കെ അഷ്റഫ് മൗലവി പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ മഹല്ല്, മദ്റസ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിന് അബ്ദുസ്സലാം ദാരിമി, പി.വി. ഇബ്രാഹിം മുസ്‌ലിയാർ, ശരീഫ് ബാഖവി പൂക്കൈതക്കടവ്, എം.സി അബൂബക്കർ, നാസർ സഖാഫി, സി.ബി. മൊയ്തുട്ടി, പി.ടി. അബ്ദുല്ല അശ്റഫി, ഒ.ഒ. അബ്ദുന്നാസർ,സി.പി ഇബ്രാഹിം കുട്ടി, പി.പി.എ ജലീൽ മാസ്റ്റർ, കെ ഹനീഫ, ഷംസുദ്ദീൻ ഫൈസി, കെ.വി. മുജീബ് റഹ്മാൻ മൗലവി, സി അസ്‌ലം, സി.പി ശിഹാബ്, അജ്മൽ അലിയാർ, ടി.കെ ഹബീബ് റഹ്മാൻ ഹാകിമി, പി.പി.എം റഫീഖ് നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ കെ സെയ്ദ് ഹാജി അധ്യക്ഷനായി. മുജ്തബ ഫൈസി ആനക്കര, മുഫത്തിശ് സി.കെ സിദ്ദീഖ് ഫൈസി, ടി.എ റഷീദ് ഫൈസി, താജുദ്ദീൻ അൻവരി, സി.കെ റഫീഖ് പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button