MALAPPURAM
മാലിന്യം തള്ളാനുള്ള കേന്ദ്രമായി ഭാരതപ്പുഴയും തിരൂർ പുഴയും


ഭാരതപ്പുഴയിലും തിരൂർ പുഴയിലുമാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞു നിൽക്കുന്നത്. പലയിടത്തും ചാക്കിൽ ആക്കിയും വലിയ കെട്ടാക്കി എത്തിച്ചുമാണ് മാലിന്യം തള്ളുന്നത്. ചമ്രവട്ടം പുതുപ്പള്ളി ഭാഗത്ത് ഇരുട്ടിൽ ചാക്കിലാക്കി മാലിന്യം എത്തിക്കുന്നത് പതിവായിട്ടുണ്ട്. രാത്രിയാണ് എത്തിക്കുന്നത്,ആളെ കണ്ടാൽ ചാക്ക് കരയിൽ തന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയാണ്. പെരുന്നാൾ മുതൽ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലും മാലിന്യം തള്ളുന്നുണ്ട്. ചമ്രവട്ടം പാലത്തിന് മുകളിൽ നിന്ന് ചാക്കിലാക്കിയ കോഴി മാലിന്യവും മറ്റും താഴേക്ക് തള്ളുന്നതും പതിവാണ്. ഇത് നിർത്തലാക്കാൻ പാലത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. മഴപെയ്ത് വെള്ളം ഉയരുന്ന സമയത്ത് പാലത്തിനോട് ചേർന്ന് പ്ലാസ്റ്റിക് കുപ്പികൾ അടിഞ്ഞു കൂടാറുണ്ട്. തിരൂർ പുഴയിലും മാലിന്യം തള്ളുന്നത് പതിവാണ്. പനമ്പാലം ഭാഗത്തെത്തിച്ചാണ് ഇവ പുഴയിലേക്ക് തള്ളിവിടുന്നത്. നിലവിൽ പുഴയിൽ മാലിന്യം നിറഞ്ഞ സ്ഥിതിയാണ്
