MALAPPURAM

സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അവര്‍കളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്.

തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി സ്വദേശി പ്രദീപ് കുമാര്‍ സൂപകല്‍പന ചെയ്ത ഭാഗ്യ ചിഹ്നമാണ് 75 ാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുത്തത്. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സന്തോഷ് ട്രോഫി മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളില്‍ കാല്‍പ്പന്തുകളിയുടെ ആവേശമുണര്‍ത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണ വാഹനങ്ങള്‍ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുന്‍ കാല താരങ്ങള്‍ക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.മലപ്പുറം കലക്ടറേറ്റില്‍ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തോഷ് ട്രോഫി മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏറ്റവും മികച്ച ഷോട്ടുകള്‍ കണ്ടെത്തുന്ന വിഷ്വല്‍ മീഡിയയ്ക്കും മന്ത്രി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്‌കൂള്‍ കുട്ടികളെ മുന്‍ കാല താരങ്ങള്‍ ഫുട് ബോള്‍ പരിശീലിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ പദ്ധതി സന്തോഷ് ട്രോഫിയ്ക്ക് ശേഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം എം.എല്‍.എ. പി. ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി. ഡിസ്റ്റ്‌റിക്റ്റ് മജിസ്റ്ററേറ്റ് എന്‍.എം. മെഹ്‌റലി സ്വാഗതം പറഞ്ഞു. യു. ഷറഫലി (ഇന്റെര്‍നാഷണല്‍ ഫുട്‌ബോളര്‍), യു. അബ്ദുല്‍ കരീം ( ദേശീയ ഫുട്‌ബോളര്‍),
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി.അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്. പി., എക്‌സിക്യുറ്റിവ് മെമ്പര്‍മാരായ സി. സുരേഷ് , കെ. മനോഹരകുമാര്‍, പി. ഹൃഷികേശ് കുമാര്‍, കെ. അബ്ദുല്‍ നാസര്‍, പി. അഷ്‌റഫ് (പ്രസിഡന്റ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), പി.എം. സുധീര്‍ (സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, അഡ്വ. ടോം കെ. തോമസ് (ചെയര്‍മാര്‍, പ്രോഗ്രാം കമ്മിറ്റി), കെ.വി. അന്‍വര്‍ (പ്രസിഡന്റ്, മലപ്പുറം ചേമ്പര്‍), പരി ഉസ്മാന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി, മലപ്പുറം യൂണിറ്റ്), ഹമീദ് കുരിക്കല്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി, മഞ്ചേരി യൂണിറ്റ്), മറ്റു ജനപ്രധിനിധികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button