KERALA

സം​സ്ഥാ​ന​ത്ത് കോ​വി​ഡ്‌ വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍

വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ്‌ വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ജൂ​ണ്‍ 16 വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

12, 13 തി​യ​തി​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ആ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച കൂ​ടു​ത​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്‌​തു​ക്ക​ള്‍ (പാ​ക്കേ​ജിം​ഗ് ഉ​ള്‍​പ്പെ​ടെ), നി​ര്‍​മ്മാ​ണ സാ​മ​ഗ്രി​ക​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്‌​ക്ക്‌ ജൂ​ണ്‍ 16 വ​രെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കും.

സ​ര്‍​ക്കാ​ര്‍, അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, കോ​ര്‍​പ്പ​റേ​ഷ​നു​ക​ള്‍, തു​ട​ങ്ങി​യ​വ ജൂ​ണ്‍ 17 മു​ത​ല്‍ 50 ശ​ത​മാ​നം ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക്‌ വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്‌ വേ​ണ്ട സ​ഹാ​യം ന​ല്‍​കും. അ​താ​ത്‌ ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ദ്ദേ​ശി​ച്ചു.

വാ​ഹ​ന​ഷോ​റൂ​മു​ക​ള്‍ മെ​യി​ന്‍റന​ന്‍​സ്‌ വ​ര്‍​ക്കു​ക​ള്‍​ക്ക്‌ മാ​ത്രം ജൂ​ണ്‍ 11ന്‌ ​തു​റ​ക്കാ​വു​ന്ന​താ​ണ്‌. മ​റ്റ്‌ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ല്‍​പ​ന​യും അ​നു​വ​ദി​ക്കി​ല്ല.

ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം അ​ഭി​ഭാ​ഷ​ക​രെ​യും അ​വി​ട​ത്തെ മ​റ്റ്‌ ഉ​ദ്യോ​ഗ​സ്ഥ​ര്‍​മാ​രെ​യും വാ​ക്‌​സി​നേ​ഷ​ന്‍ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ത്തും. സ്വ​കാ​ര്യ ബ​സ്‌ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കും.

വ​യോ​ജ​ന​ങ്ങ​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കാ​ര്യ​ത്തി​ല്‍ ന​ല്ല പു​രോ​ഗ​തി​യു​ണ്ട്‌. അ​വ​ശേ​ഷി​ക്കു​ന്ന​വ​ര്‍​ക്ക്‌ കൂ​ടി ഉ​ട​ന്‍ കൊ​ടു​ത്തു തീ​ര്‍​ക്കും. സി ​കാ​റ്റ​ഗ​റി കോ​വി​ഡ്‌ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ റ​സ്‌​പി​റേ​റ്റ​റി തെ​റാ​പ്പി​സ്റ്റു​ക​ളെ നി​യോ​ഗി​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന്‌ പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്‌​ദ്ധ​സ​മി​തി​യോ​ടും ആ​രോ​ഗ്യ​വ​കു​പ്പി​നോ​ടും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.

കു​ട്ടി​ക​ളി​ലെ കോ​വി​ഡ്‌ ബാ​ധ​യെ​പ​റ്റി ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വാ​ക്‌​സി​ന്‌ അം​ഗീ​കാ​രം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ര​ണ്ട്‌ ഡോ​സ്‌ കോ ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് വി​ദേ​ശ യാ​ത്ര ചെ​യ്യാ​ന്‍ എ​ന്ത്‌ ചെ​യ്യാ​നാ​കു​മെ​ന്ന്‌ പ​രി​ശോ​ധി​ക്കും

നീ​റ്റ്‌ പ​രീ​ക്ഷ​ക്കാ​വ​ശ്യ​മാ​യ ചി​ല സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ പോ​യി വാ​ങ്ങേ​ണ്ട​തു​ണ്ട്‌. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഇ ​ഡി​സ്‌​ട്രി​ക്റ്റ്‌ പോ​ര്‍​ട്ട​ല്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കും. അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ പ​രീ​ക്ഷ​ക​ള്‍​ക്ക്‌ ശേ​ഷം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കി​യാ​ല്‍ മ​തി. എ​ല്ലാ പ​രീ​ക്ഷ​ക​ളും ജൂ​ണ്‍ 16 ശേ​ഷം മാ​ത്ര​മേ ആ​രം​ഭി​ക്കൂ എ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button