Local newsTHRITHALA
സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗ പകർച്ചാ വ്യാധീ പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു


തിരുമിറ്റക്കോട് : തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി മഴക്കാല രോഗ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പെരിങ്കന്നൂരിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനുമോഹൻ അധ്യക്ഷനായി. ഗവൺമെന്റ് ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോക്ടർ പ്രശാന്ത്, ഡോക്ടർ തുളസി.കെ മോഹനൻ, ഡോക്ടർ ശ്രുതി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങളായ പ്രേമ, ശ്യാമള, സുരേഷ് ബാബു,രേഷ്മ,മുസ്തഫ തങ്ങൾ, ഷംസുദ്ദീൻ മൊയ്തുണ്ണി തുടങ്ങിയവർ സംബന്ധിച്ചു. കാലത്ത് 10 മുതൽ ഒരു മണി വരെയായിരുന്നു ക്യാമ്പ് നീണ്ടു നിന്നത്. ക്യാമ്പിൽ 200 അധികം രോഗികൾ പങ്കെടുത്ത് വൈദ്യസഹായം തേടി. ക്യാമ്പിലെത്തുന്ന രോഗികൾക്കായി സൗജന്യ മരുന്ന് വിതരണവും ഒരുക്കിയിരുന്നു
