CHANGARAMKULAM
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് വാഹനാപകടം’ചരക്ക് ലോറിക്ക് പുറകില്‍ സ്കൂട്ടര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ചരക്ക് ലോറിക്ക് പുറകില്‍ സ്കൂട്ടര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി 56 വയസുള്ള രാഘവന്‍ ആണ് മരിച്ചത്.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് ഞായറാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിക്ക് പുറകില്‍ ഇതേ റോഡില്‍ വന്നിരുന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ രാഘവനെ യാത്രക്കാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചങ്ങരംകുളം പോലീസ് അപകട സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
