EDAPPALLocal news
സംസ്ഥാന പാതയില്‍ പൈപ്പ് ലൈൻ തകർന്ന് ജലപ്രളയം
എടപ്പാൾ: ജല വിതരണ പൈപ്പ് തകർന്ന് സംസ്ഥാന പാതയില്‍ ജലപ്രളയം.
തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കാളാച്ചാലിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി വലിയ രീതിയില്‍ വെള്ളം ഒഴുകിയത്. പാതയോരത്തെ പ്രധാന ജലവിതരണ പൈപ്പാണ് പൊട്ടി വെള്ളം ഒഴികിയത്. പ്രതീക്ഷിതമായ വലിയ ശക്തിയില്‍ വെള്ളം പുറത്തേക്ക് തള്ളിയതോടെ യാത്രക്കാരും പ്രദേശവാസികളും ആശങ്കയിലായി. ഏറെ നേരം സംസ്ഥാനപാതയില്‍ വെള്ളം നിറഞ്ഞൊഴുകി. നാട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന്
അധികൃതരെത്തി ജലവിതരണം തടസപ്പെടുത്തിയാണ് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞത്.