EDAPPAL

സംസ്ഥാന തലത്തിൽ മെഡൽ വാങ്ങിയ ജില്ലയിലെ . കായികതാരങ്ങളെ മലപ്പുറം ജില്ലാ അത്ലറ്റിക് അസോസിയേഷൻ ആദരിച്ചു

എടപ്പാൾ: ഈ വർഷം നടന്ന സംസ്ഥാന അത്ലറ്റിക് മീറ്റുകളിൾ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മെഡൽ വാങ്ങിയ കായികതാരങ്ങളെ മലപ്പുറം ജില്ലാ അത്ലറ്റിക് അസോസിയേഷൻ കടകശ്ശേരി ഐഡിയൽ കാമ്പസിൽ വെച്ച് ആദരിച്ചു.

സംസ്ഥാന ജൂനിയർ, സീനിയർ, യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ ജില്ലക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായ നാൽപതോളം കായിക താരങ്ങളെയാണ് ക്വാഷ് അവാർഡും മെമൻ്റോയും നൽകി ആദരിച്ചത്

ഈ മാസം 11,12,13,14 തീയതികളിലായി ആസാമിലെ ഗോഹട്ടിയിൽ വെച്ച് നടക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്കുള്ള യാത്രയയപ്പ് കൂടിയായി ഈ സംഗമം

അത് ലറ്റിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയലിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ ഡപ്യൂട്ടി കളക്ടർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.

അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മെമ്പറും കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവിയുമായ ഡോ: സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളിലെ വിവിധ തരം കഴിവുകൾ കണ്ടെത്തി അത് പരിപോഷിപ്പിക്കുന്നവരാണ് യഥാർത്ഥ അധ്യാപകരെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു

അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ രവീന്ദ്രൻ, സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ് കാസിം വൈസ് പ്രസിഡണ്ടുമാരായ ഷാഫി അമ്മായത്ത്, അജയ് രാജ്, ജോയിൻ സെക്രട്ടറി ഷുക്കൂർ ഇല്ലത്ത്, ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ്, തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button