CHANGARAMKULAM

ബസ് ബേ രാത്രിയാവുന്നതോടെ ഇരുട്ടിലാവുന്നതായി പരാതി

ചങ്ങരംകുളം: ഹൈവേ ബസ്ബേയിൽ ലൈറ്റ് അണഞ്ഞിട്ട് മാസങ്ങൾ കഴിയുന്നതായി പരാതി.ആധുനിക സൗകര്യങ്ങളോടെ ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച ചങ്ങരംകുളം ഹൈവേയിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് രാത്രിയാവുന്നതോടെ ഇരുട്ട് മൂടുന്നത്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി നാട്ടുകാർ പറയുന്നു.പത്ത് മണി കഴിയുന്നതോടെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ ശല്ല്യവും കൂടി വരുന്നതായി പരാതികളുണ്ട്.എത്രയും വേഗം അണഞ്ഞു പോയ ലൈറ്റുകൾ റിപ്പയർ ചെയ്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെളിച്ചം എത്തിക്കണമെന്നാണ് നൊട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button