തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമാണ് അനുവദിക്കുക.
മാര്‍ഗരേഖയുടെ അന്തിമരൂപം ചൊവ്വാഴ്ച പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 10 പേരെ മാത്രമാണ് അനുവദിക്കുക. യു.പിതലത്തില്‍ ഒരു ക്ലാസില്‍ 20 കുട്ടികളെ അനുവദിക്കും. ഉച്ചഭക്ഷണം ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ നല്‍കില്ല. ഉച്ച വരെ മാത്രമായിരിക്കും ക്ലാസ്.
ബാച്ച് തിരിച്ചായിരിക്കും ക്ലാസ് നടക്കുക. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ മേല്‍നോട്ടത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
അതേസമയം സ്‌കൂളുകള്‍ തുറന്നാലുടന്‍ നേരിട്ട് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ആദ്യം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ക്ലാസ്സുകളും പിന്നീട് പ്രത്യേക ഫോക്കസ് ഏരിയകള്‍ നിശ്ചയിച്ച് പഠിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ മാസത്തില്‍ ഹാജരും സ്‌കൂള്‍ യൂണിഫോമുകളും നിര്‍ബന്ധമാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലമാണ് പഠിപ്പിക്കുക. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ബ്രിഡ്ജ് സിലബസ് തയ്യാറാക്കും.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…