സംസ്ഥാനത്ത് മഴ തുടരും; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
April 26, 2023
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇന്ന് (26-04-2023) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 27ന് എറണാകുളം, 28ന് വയനാട്, 29ന് പാലക്കാട്, 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.