CHANGARAMKULAMLocal news

റേഷൻ വിതരണ പ്രതിസന്ധി : പ്രതിഷേധവുമായി ബിജെപി

ചങ്ങരംകുളം : റേഷൻ വിതരണം ദിവസങ്ങളോളമായി നിലച്ചതിൽ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി.സെർവർ തകരാറുമൂലം താലൂക്കിലെ റേഷൻകടകൾ മുഴുവൻ അടച്ചിട്ടിരിക്കുന്ന സ്ഥിതിവിശേഷമാണ്. തുടർച്ചയായി ഉണ്ടാകുന്ന സെർവർ പ്രശ്നം മൂലം റേഷൻ കടകൾ അടച്ചിട്ടിരിക്കുന്നത് കൊണ്ട് റേഷനരിയും മറ്റു വാങ്ങിച്ച് ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് കരിഞ്ചന്തയിൽ നിന്നും വലിയ വില കൊടുത്ത് അരി വാങ്ങിക്കേണ്ട സ്ഥിതിയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുള്ള ഈ വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ സ്വീകരിച്ചുകൊണ്ട് വരും ദിവസങ്ങളിൽ റേഷൻകടകൾ തുറന്നു പ്രവർത്തിക്കണമെന്നും സാധാരണക്കാർക്ക് ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നും ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡണ്ട്പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ച യോഗത്തിൽജനാർദ്ദനൻ പട്ടേരി,കെ അനീഷ്,ബിജു മാന്തടം,ജയൻ കല്ലൂർമ, മോഹൻദാസ് പെരുമ്പടപ്പ്, ഉണ്ണികൃഷ്ണൻ എരമംഗലം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button