KERALA

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം; ടിപിആർ ഉയർന്ന നിരക്കിൽ, നാളെ അവശ്യ സർവീസ് മാത്രം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,തൃശൂർ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്‌മെന്റ സംവിധാനം ഏർപ്പെടുത്തി. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം.

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് .

അതേസമയം അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും കർഷകർക്കും ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button