VATTAMKULAM

എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിനൊപ്പം സൗജന്യ സിവിൽ സർവീസ് പരിശീലനവുമായി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ

വട്ടംകുളം: വട്ടംകുളം ഐ എച്ച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ സിവിൽ സർവീസ് പരിശീലന കോഴ്സ് ഈ അധ്യയന വർഷം ആരംഭിക്കുന്നു.സിവിൽ സർവീസിന് വിദ്യാർഥികളെ പ്രാപ്തമാക്കുക എന്നതിൻറെ ആദ്യഘട്ടം എന്നോണമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് റെഗുലർ കോഴ്സിനൊപ്പം സിവിൽ സർവീസ് പരിശീലനവും നടത്തുന്നത്. സിവിൽ സർവീസിനൊപ്പം വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനും ഉതകുന്ന രീതിയിലാണ് പരിശീലനത്തിന് തുടക്കം കുറിക്കുന്നത്. എട്ടാം ക്ലാസിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷ ഫോറം സ്കൂളിൽ നിന്ന് നേരിട്ട് ലഭിക്കും. ഈ മാസം 23 വരെ അപേക്ഷിക്കാവുന്നതാണ്. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ തുടങ്ങി സാങ്കേതിക വിഷയങ്ങൾക്ക് ഒപ്പം സിവിൽ സർവീസ് പരിശീലനവും നടത്തുന്നത്വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാവും.വിശദവിവരങ്ങൾക്ക് 8547005012, 9188471498 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button