CHANGARAMKULAM

ചങ്ങരംകുളം വളയംകുളത്ത് വീണ്ടും കട കുത്തിത്തുറന്ന് മോഷണം

ചങ്ങരംകുളം: ചങ്ങരംകുളം മേഖലയിൽ മോഷണങ്ങൾപതിവാകുന്നു.വളയംകുളത്ത് പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പൂട്ട് തകർത്താണ് മോഷണം നടന്നത്. പൂട്ട് പൊളിച്ച് അകത്ത് കയറി ക്യാഷ് കൗണ്ടറും തകർത്താണ് മുവായിരം രൂപയും പലചരക്ക് സാധനങ്ങളും കവർന്നത്. തൊട്ടടുത്ത് ക്ളിനിക്കിലും കള്ളൻ കയറി. ചങ്ങരംകുളം എസ്.ഐ.വിജിത്ത് കെ.വിജയന്റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി.സമീപത്തെ കടകളിലെ നിരീക്ഷണ ക്യാമറകൾ പലതും പ്രവർത്തിക്കുന്നില്ല. ബാക്കിയുള്ളവ പരിശോധിച്ച് വരികയാണ്.
ദിവസങ്ങൾക്ക് മുമ്പാണ് സമീപത്തെ തന്നെ മൊബൈൽ ഷോപ് ഷട്ടർ പൊളിച്ച് മോഷണം നടന്നത് വിലപിടിപ്പുള്ള പത്തോളം മൊബൈലുകൾ ആണ് മോഷ്ടാക്കൾ കവർന്നത്. ഈ മോഷണത്തിന്റെ അതേ ഷോപ്പിലെ സി.സി.ടിവി പരിശോധിച്ചപ്പോൾ മോഷ്ടാക്കളുടെ പാതി മുഖം മറച്ചുള്ള ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മോഷ്ടാക്കളെ ഇതുവരെ പിടികുടാനായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button