KERALA

സംസ്ഥാനത്തേക്ക് എത്തിയത് 10000 കോടി രൂപയുടെ ഹവാല പണം; ആറ് ജില്ലകളിൽ ഇഡി പരിശോധന

ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്. വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിലാണ് 150 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും റെയ്ഡ് തുടരും എന്നാണ് സൂചന.

ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി ആറ് ജില്ലകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ 150 ഓളം ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തുന്നത്. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.

വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഗിഫ്റ്റ് ഷോപ്പുകൾ, ജ്വല്ലറി, മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ചു പരിശോധന നടന്നു. വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ വിദേശ കറൻസികൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.

കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. എറണാകുളം കോട്ടയം ജില്ലകളിൽ പരിശോധന വരും ദിവസങ്ങളിലും തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button