EDAPPAL
കോൺഗ്രസ് ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.

എടപ്പാൾ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇന്ധന നികുതി കൊള്ളയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി നരിപറമ്പിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. രാവിലെ പതിനെന്ന് മണിയ്ക്ക് പ്രകടനമായി എത്തിയ നൂറോളം കോൺഗ്രസ് പ്രവർത്തകർ നരിപറമ്പ് ജംഗ്ഷനിൽ പത്ത് മിനിട്ടോളം വാഹനങ്ങൾ തടഞ്ഞിട്ടു. ചക്രസ്തംഭന സമരം കെ പി സി സി മെമ്പർ അഡ്വ. എ എം രോഹിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ, സുരേഷ് പൊൽപ്പക്കര ,ഹാരിസ് മുതൂർ, നജീബ് വട്ടംകുളം, രാമകൃഷ്ണൻ തവനൂർ, പ്രഭാകരൻ പുറത്തൂർ, ഇബ്രാഹിം ചേന്നര, പ്രകാശൻ കാലടി, കുമാരു മംഗലം, കറുത്തേടത്ത് ആനന്ദൻ, എം ടി അറമുഖൻ, മാനു കുറ്റിപ്പാല, റാഷിദ് പോത്തനൂർ എന്നിവർ സംസാരിച്ചു.
